09:58pm 10 November 2026
NEWS
മട്ടന്നൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ; അമ്മയെ കൊലപ്പെടുത്തി മകൻ ജീവനൊടുക്കിയതെന്ന് സംശയം
10/11/2026  03:37 PM IST
nila
മട്ടന്നൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ; അമ്മയെ കൊലപ്പെടുത്തി മകൻ ജീവനൊടുക്കിയതെന്ന് സംശയം

 

മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ലബ് റോഡിൽ താമസിക്കുന്ന കെ.ടി. ജയകൃഷ്ണന്റെ ഭാര്യ ജ്യോതി (57), മകൻ നവീൻ കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ വീട്ടിൽനിന്ന് പുറത്തുപോയ ജയകൃഷ്ണൻ പത്തുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുകളിലെ ഹാളിലായിരുന്നു മൃതദേഹങ്ങൾ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ജ്യോതി വിരമിച്ച അധ്യാപികയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img